പി പി ചെറിയാൻ
ഡാളസ് :ഡാളസ് ഫോർട്ട് വർത്ത് ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ 13 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഇർവിംഗിലെ ഗാന്ധി പാർക്കിൽ സമാധാന റാലി സംഘടിപ്പിക്കുന്നു.
മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഡാളസ് ഏരിയയിലെ അമേരിക്കൻ സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഈ റാലിയുടെ ലക്ഷ്യം.
ഇന്ത്യയിലെ ക്രിസ്ത്യൻ വിശ്വാസികൾക്ക് നീതി ലഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും
മണിപ്പൂരിലെ ക്രിസ്ത്യാനികൾക്കായി ദൈവത്തെ സ്തുതിക്കുന്നതിനുള്ള
ക്രമീകരങ്ങൾ ചെയ്തു വരുന്നതായയും റവ. ഡോ വിൽസൺ മസിഹ് (സീനിയർ പാസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യൻ ചർച് ) അറിയിച്ചു റാലിയുടെ ഭാഗമാകാൻ എല്ലാ സഭാഅംഗങ്ങളുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ഡോ വിൽസൺ 469 835 8921
[email protected]