Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി

മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി

കഹുലുയി (ഹവായ്) : അമേരിക്കയിലെ ഹവായ് ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. ആയിരത്തോളം പേരെ മേഖലയിൽ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. മൃതദേഹങ്ങള്‍ കണ്ടെത്താല്‍ പരിശീലനം ലഭിച്ച നായ്ക്കൾ കലിഫോര്‍ണിയയില്‍നിന്നും വാഷിങ്ടൗണില്‍നിന്നും മൗവിയിലെത്തിയിട്ടുണ്ടെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു.

കാട്ടുതീ പടർന്നതോടെ മേഖലയിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്. സന്നദ്ധ സേനകൾ ബോട്ടുകളിൽ കടൽ മാർഗവും അഗ്നിരക്ഷാസേന ഹെലികോപ്റ്ററുകളിലുമാണ് അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിച്ചു നൽകുന്നത്. നാവികസേന, കോസ്റ്റ് ഗാർഡ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments