യുഎസ് സംസ്ഥാനമായ ഹവായ് ദ്വീപസമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയിൽ നിരവധി മരണങ്ങളാണുണ്ടായത്. പുകയും തീയും മൂടിയ ആ ദുരന്ത മുഖത്ത് അകപ്പെട്ട 5 പേരടങ്ങുന്ന കുടുംബത്തെ രക്ഷപ്പെടുത്താൻ ആപ്പിളിലെ എമർജൻസി എസ്ഒഎസ് സംവിധാനവും സഹായിച്ചെന്നു റിപ്പോർട്ടുകൾ.
വാഹനത്തിൽ ഇവർ കുടുങ്ങിയ പ്രദേശത്തിനു ചുറ്റും തീപടരുകയായിരുന്നു, സെൽഫോൺ സിഗ്നലുകൾ ലഭിക്കാത്ത സാഹചര്യം. അപ്പോഴാണ് അടിയന്തര സേവനങ്ങൾക്ക് സന്ദേശമയയ്ക്കാൻ ഉപഗ്രഹങ്ങൾ വഴി എമർജൻസി എസ്ഒഎസ് സംവിധാനമുള്ള കൈവശമുണ്ടായിരുന്ന ഐഫോൺ 14 ഇവർ പ്രയോജനപ്പെടുത്തിയത്.