പി. പി. ചെറിയാൻ
ഹൂസ്റ്റൺ : സ്പ്രിംഗിലെ വയലിലേക്ക് പുരുഷനെ കൂട്ടികൊണ്ട് പോയി എംഎസ് -13 സംഘാംഗങ്ങൾക്ക് ക്രൂരമായി കൊലപാതകം നടത്തുന്നതിന് സാഹചര്യം ഒരുക്കിയതിന് 24 കാരിയായ യുവതിക്ക് 30 വർഷത്തെ തടവ് ശിക്ഷ. കാർല ജാക്കലിൻ മൊറേൽസിനാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ശിക്ഷ വിധിച്ചത്.
കേസിൽ യുവതി കുറ്റം സമ്മതിച്ചു.
2018 ജൂലൈ 29 ന് ജോസ് അൽഫോൻസോ വില്ലാനുയേവയുടെ കൊലപാതകം നടത്തുന്നത്. വില്ലനുവേവയുടെ ജന്മദിനം ആഘോഷിക്കുന്നതിനു കഞ്ചാവ് വലിക്കാൻ ഒരുമിച്ചു വയലിലേക്കു പോകാമെന്നു പറഞ്ഞാണ് മൊറേൽസു ഇയാളെ കൊണ്ടുപോയി കൊലപ്പെടുത്തിന് സാഹചര്യം ഒരുക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇരുവരും വയലിൽ എത്തിയപ്പോൾ, അഞ്ച് പേർ വില്ലനുവേവയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയും ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ വെടിവയ്ക്കുകയും ചെയ്തു.ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ജോസ് അൽഫോൻസോ വില്ലാനുവേവയെ പ്രലോഭിപ്പിച്ച് കൊലപ്പെടുത്താൻ എംഎസ് -13 സംഘാംഗങ്ങൾ മൊറേൽസിനെ ഉപയോഗിക്കുകയായിരുന്നുവെന്നു അധികൃതർ പറയുന്നു.