Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅരിസോണയിൽ കൊടുംചൂട് : ഗവർണർ "ഹീറ്റ് എമർജൻസി" പ്രഖ്യാപിച്ചു

അരിസോണയിൽ കൊടുംചൂട് : ഗവർണർ “ഹീറ്റ് എമർജൻസി” പ്രഖ്യാപിച്ചു

പി പി ചെറിയാൻ

അരിസോണ: അരിസോണ  ഗവർണർ കാറ്റി ഹോബ്സ്, സംസ്ഥാനമൊട്ടാകെ ഹീറ്റ് എമർജൻസി (അടിയന്തരാവസ്ഥ’) പ്രഖ്യാപിച്ചു. സൂര്യാഘാതമേറ്റ്  വർദ്ധിച്ചുവരുന്ന മരണസംഖ്യയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലാണിത്. സർക്കാർ ശ്രമങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിനും  തലസ്ഥാനത്ത് രണ്ട് പുതിയ കൂളിംഗ് സെന്ററുകൾ തുറക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ വെള്ളിയാഴ്ച ഒപ്പുവെക്കുകയും ചെയ്തു.

1.6 ദശലക്ഷം ജനസംഖ്യയുള്ള അമേരിക്കയിലെ അഞ്ചാമത്തെ വലിയ നഗരമായ ഫീനിക്‌സിൽ(ആരിസോണ) ആഗോളതാപനം,  അനിയന്ത്രിതമായ നഗരവികസനം എന്നിവമൂലം താപനില കുതിച്ചുയരുകയാണ്.
ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ. അതേസമയം,യുഎസ് നഗരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമാണ് ഫീനിക്സിലേതെന്നു  നാഷണൽ വെതർ സർവീസ് പറയുന്നു. ഇവിടെ  17 ദിവസത്തിനുള്ളിൽ താപനില 115F ൽ എത്തി. 2020 ൽ സ്ഥാപിച്ച ആറ് ദിവസത്തെ മുൻ റെക്കോർഡ് തകർത്തു.

ഈ വർഷം ഇതുവരെ സംഭവിച്ച  345  ചൂട് മരണങ്ങളെക്കുറിച്ച് മാരികോപ കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ നേത്യത്വത്തിൽ അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20% വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ചൂടുമായി ബന്ധപ്പെട്ട  911 കോളുകളിൽ 80 ശതമാനവും വിളിക്കുന്നത് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ്.

ഫീനിക്‌സിലെ താപനില തുടർച്ചയായി 31 ദിവസത്തേക്ക് 110F (43C) ന് മുകളിലെത്തിയതിനാൽ, എക്കാലത്തെയും ഏറ്റവും ചൂടേറിയ മാസത്തിൽ 300 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദശകത്തിൽ നഗരത്തിലെ ചൂട് മരണങ്ങൾ നാലിരട്ടിയിലധികം വർധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments