പി. പി. ചെറിയാൻ
ഹൂസ്റ്റൺ : ഹൂസ്റ്റണിലെ പസദേന അപ്പാർട്ട്മെന്റിൽ 11 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.
മകൾ ശ്വസിക്കുന്നില്ലെന്ന് കുട്ടിയുടെ പിതാവാണ് പൊലീസിനെ അറിയിച്ചത്. ഇതേതുടർന്ന് ഉച്ചകഴിഞ്ഞ് 3.07 ഓടെ പൊലീസ് സംഭവസ്ഥലെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടി വീട്ടിലിരിക്കുമ്പോൾ താൻ രാവിലെ ജോലിക്ക് പോയിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഫോണിൽ കുട്ടിയുമായി സംസാരിക്കുന്നതിനിടെ ആരോ മുൻവശത്തെ വാതിലിൽ മുട്ടുന്നുവെന്ന് മകൾ പറഞ്ഞുവെന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിനടിയിൽ മൃതദേഹം കണ്ടതെന്നാണ് പിതാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
കുട്ടിയുടെ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് മൃതദ്ദേഹം പരിശോധിച്ച ഡോക്ടറുടെ പ്രാഥമിക നിഗമനം. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ശേഷമാണ് കൃത്യം നടത്തിയതെന്നും ഡോക്ടർ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.