ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പാഠ്യ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ വിദേശ പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു വര്‍ഷക്കാലാവധിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങാനാണ് പദ്ധതി. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, ഗണിത വിഷയങ്ങളില്‍ ഇന്‍ഡസ്ട്രിയന്‍ സ്‌പൈഷ്യലൈസേഷനോടു കൂടിയുളള പ്രോഗ്രാമുകള്‍ 2024 ല്‍ ആരംഭിക്കുമെന്ന് യു.എസിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ അറിയിച്ചിട്ടുണ്ട്.
കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ യു.എസില്‍ തങ്ങാനുള്ള അനുവാദവും നല്‍കും. പഠന ലോണുകള്‍ തിരിച്ചടക്കാനും ജോലിയില്‍ വൈദഗ്ദ്യം നേടുന്നതിനുമായിട്ടാണ് പെര്‍മിറ്റ് നീട്ടി നല്‍കുന്നത്. ഇതിനോടകം ഇരുപതോളം അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളും 15 ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളും കൂടി ചേര്‍ന്ന് പുതിയ സ്‌കീമിന്റെ സാധ്യത പഠനങ്ങളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതി പ്രാവര്‍ത്തകമായാല്‍ അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിന് വലിയ സാധ്യത തുറക്കുമെന്നാണ് കരുതുന്നത്.