പി. പി. ചെറിയാൻ
വാഷിങ്‌ടൻ : ഹൗസ് സ്പീക്കർ സ്ഥാനത്തിന് വേണ്ടിയുള്ള ആദ്യ വോട്ടെടുപ്പിൽ ജിം ജോർദാന് തിരിച്ചടി. കഴിഞ്ഞ ദിവസം 200-നെതിരേ 232 വോട്ട് എന്ന നിലയിലാണ് ഹൗസ് വോട്ട് രേഖപ്പെടുത്തിയത്. ജിം ജോർദാനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇരുപത് പ്രതിനിധികൾ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു. മുൻ സ്പീക്കർ കെവിൻ മക്കാർത്തിയും ഹൗസ് മെജോറിറ്റി ലീഡർ സ്റ്റീവ് സ്കാലിസും ഉൾപ്പെടെയുള്ളവർ മറ്റുള്ളവരെയാണ് പിന്തുണച്ചത്.
ഡോൺ ബേക്കൺ – നെബ്രാസ്‌ക,കെൻ ബക്ക് – കൊളറാഡോ,ലോറി ഷാവേസ്-ഡെറെമർ – ഒറിഗോണ്
ആന്റണി ഡി എസ്‌പോസിറ്റോ – ന്യൂയോർക്ക്,മരിയോ ഡയസ്-ബലാർട്ട് – ഫ്ളോറിഡ,ജെയ്ക് എൽസി – ടെക്സസ്,ആൻഡ്രൂ ഗാർബാറിനോ – ന്യൂയോർക്ക്,കാർലോസ് ഗിമെനെസ് – ഫ്ളോറിഡ,ടോണി ഗോൺസാലെസ് – ടെക്സസ് ,കേ ഗ്രെഞ്ചർ – ടെക്‌സസ് ,ജോൺ ജെയിംസ് – മിഷിഗൻ ,മൈക്ക് കെല്ലി – പെൻസിൽവാനിയ , കിഗ്ഗൻസ് – വെർജീനിയ,നിക്ക് ലലോട്ട -ന്യൂയോർക്ക് ,ഡഗ് ലമാൽഫ – കലിഫോർണിയ,മൈക്കൽ ലോലർ – ന്യൂയോർക്ക് ,ജോൺ റഥർഫോർഡ് – ഫ്ളോറിഡ,വിക്ടോറിയ സ്പാർട്ട്സ് – ഇന്ത്യാന,മൈക്കൽ സിംപ്സൺ – ഐഡഹോ,സ്റ്റീവ് വോമാക് – അർക്കൻസാസ് എന്നിവരാണ് ജോർദനെതിരെ വോട് ചെയ്തത്.