Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുദ്ധഭൂമിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാർത്ഥനയുമായി നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യൂത്ത് ഫെലോഷിപ്പ്

യുദ്ധഭൂമിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാർത്ഥനയുമായി നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യൂത്ത് ഫെലോഷിപ്പ്

ബാബു പി സൈമൺ

ഡാളസ്: ഇസ്രയേൽ – പാലസ്തീൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാർത്ഥന സഹായവുമായി നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ യൂത്ത് ഫെല്ലോഷിപ്പ്. ഒക്ടോബർ 24 രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ചെയിൻ പ്രയർ ക്രമീകരിച്ചിട്ടുള്ളത്. യുദ്ധം ആരംഭിച്ച ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് 4131 പേർ മരിച്ചുവെന്നും, 13270 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നും, 720 കുട്ടികളുൾപ്പെടെ 1400 പേരെ കാണുവാനില്ല എന്നും ഔദ്യോഗിക റിപ്പോർട്ടുകളിൽ പറയുന്നു.

ഭക്ഷണവും, ജലവും, മരുന്നുകളും, എത്തിക്കുവാൻ ശ്രമിക്കുന്ന എല്ലാ വഴികളും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു, അനേക രാജ്യങ്ങളിലെ പൗരന്മാർ ബന്ദികളായി പിടിക്കപ്പെട്ടു. ആതുരാലയങ്ങളും, വിദ്യാലയങ്ങളും, ആരാധന സ്ഥലങ്ങളും തകർക്കപ്പെട്ടു. അവിടങ്ങളിൽ അഭയംപ്രാപിച്ച നിരവധി സാധാരണക്കാരുടെ ജീവൻ ആക്രമണത്താൽ നഷ്ടപ്പെട്ടു. അനേകർക്ക് അംഗവൈകല്യം സംഭവിച്ചു. രാജ്യത്തെയും സഭയേയും നാളെ നയിക്കേണ്ട യുവതി-യുവാക്കൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്കും, ഉറ്റവർ നഷ്ടപ്പെട്ടാ കുടുംബങ്ങൾക്കായും, രാജ്യങ്ങൾ തമ്മിൽ അനുരഞ്ജനത്തിന് ശ്രമിക്കുന്നവർക്ക് ആയും, രാജ്യത്തിൻറെ ഭരണാധികാരികൾകായും, പ്രാർത്ഥനയുടെ ശക്തി ആവശ്യമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇപ്രകാരമൊരു പ്രാർത്ഥനായജ്ഞം ക്രമീകരിക്കുവാൻ യൂത്ത് ഫെല്ലോഷിപ്പിന് പ്രേരിപ്പിച്ചത് എന്ന് സെന്റർ യൂത്ത് ഫെലോഷിപ്പ് സെക്രട്ടറി ജോതം സൈമൺ അഭിപ്രായപ്പെട്ടു.

ചെയിൻ പ്രയറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ [email protected]
എന്ന മെയിലിൽ ബന്ധപ്പെടേണ്ടതാണന്ന് യൂത്ത് ഫെലോഷിപ്പ് സെന്റർ പ്രസിഡന്റ് റവ: ഷൈജു സി ജോയ്, വൈസ് പ്രസിഡന്റ് എലീസ ആൻഡ്രൂസ് എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com