Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇസ്രായേലിന് ടെക്സസിന്റെ പിന്തുണ പ്രഖ്യാപിച്ച് ഗവർണർ ആബട്ട്

ഇസ്രായേലിന് ടെക്സസിന്റെ പിന്തുണ പ്രഖ്യാപിച്ച് ഗവർണർ ആബട്ട്

പി പി ചെറിയാൻ

ഓസ്റ്റിൻ : ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു. “ടെക്സസിന്റെ പൂർണമായ പിന്തുണ വീണ്ടും ഉറപ്പിക്കുന്നതിനായി” ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ‘മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും ശക്തമായ സഖ്യകക്ഷി’ എന്നാണ് ആബട്ട് ഇസ്രായേലിനെ വിശേഷിപ്പിച്ചത്.

ഹമാസ് ഭീകരാക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിലുള്ള തന്റെ വിശ്വാസം ആബട്ട് തന്റെ സന്ദർശനത്തിൽ ആവർത്തിച്ചു.ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

“ടെക്സസും ഇസ്രായേലും തമ്മിൽ അഗാധമായ ശാശ്വതമായ ബന്ധമുണ്ട്, സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങളും ജാഗ്രതയുടെ ഭാരങ്ങളും നമ്മുടെ ഇരുവരുടെയും ചരിത്രങ്ങളിൽ ഉൾക്കൊള്ളുന്നു,” ആബട്ട് വ്യാഴാഴ്ച ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.

“നിർഭാഗ്യവശാൽ, ഇസ്രായേലിലെ സ്വാതന്ത്ര്യം പ്രതിരോധിക്കാൻ ഇസ്രായേൽ ജനതശക്തമായി പോരാടുകയാണ്,”ഹമാസിനെപ്പോലുള്ള ക്രൂരമായ ഭീകരസംഘടനകൾക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് ഞങ്ങളുടെ പൂർണമായ പിന്തുണ നൽകാൻ ടെക്സസ് തയ്യാറാണ്.ഗവർണർ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com