Wednesday, September 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്‍റര്‍നാഷനല്‍ പ്രയര്‍ ലൈനിൽ ഈ മാസം 9ന് പ്രഫസര്‍ കോശി തലക്കൽ മുഖ്യ സന്ദേശം നൽകും

ഇന്‍റര്‍നാഷനല്‍ പ്രയര്‍ ലൈനിൽ ഈ മാസം 9ന് പ്രഫസര്‍ കോശി തലക്കൽ മുഖ്യ സന്ദേശം നൽകും

പി പി ചെറിയാൻ

ഫിലഡൽഫിയ : ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്‍റര്‍നാഷനല്‍ പ്രയര്‍ ലൈൻ ഈ മാസം 9ന് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്രജ്ഞനും, പ്രഭാഷകനും ഗാനരചയിതാവുമായ പ്രഫ. കോശി തലക്കൽ മുഖ്യ സന്ദേശം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍  പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റര്‍ നാഷനല്‍ പ്രയര്‍ ലൈൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലൈൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്‍മാരും, ദൈവവചന പണ്ഡിന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

ഏപ്രിൽ 9-നു ചൊവ്വാഴചയിലെ പ്രയര്‍ ലൈനില്‍  പ്രഫ. കോശി തലക്കലിന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഇമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.email–[email protected], [email protected] . ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോര്‍ഡിനേറ്റര്‍)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments