പി.പി.ചെറിയാൻ
വാഷിങ്‌ടൻ : രാജ്യാന്തര വിദ്യാർഥികൾ വലിയ തോതിൽ അമേരിക്കയിൽ ഉന്നത വിദ്യാഭാസം നേടാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് അമേരിക്കയിൽ ഉന്നത വിദ്യാഭാസത്തിന് പ്രവേശനം രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളാണെന്നും റിപ്പോർട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എഡ്യൂക്കേഷന്‍റെയും കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നും അമേരിക്കയിൽ ഉന്നത വിദ്യാഭാസത്തിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ 5 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
യുഎസ് കോളേജുകളിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 269,000 വിദ്യാർഥികളാണ് പ്രവേശനം നേടിയത് , ഭൂരിഭാഗം പേരും ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ് മേഖലകളിൽ ബിരുദപഠനമാണ് നടത്തുന്നത്. 2022-23 അധ്യയന വർഷത്തിൽ യുഎസിലെ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തിൽ 2 ശതമാനം വർധിച്ചതായിട്ടാണ് കണക്കുകൾ. ഒരു ദശലക്ഷത്തിലധികം രാജ്യാന്തര വിദ്യാർഥികൾ 2022-23 അധ്യയന വർഷത്തിൽ യുഎസിൽ പ്രവേശനം നേടി.