Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎസിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതു സാമ്പത്തികപ്രശ്നങ്ങളുടെ പേരിലുള്ള തർക്കത്തെത്തുടർന്നാണെന്നു പൊലീസ്

യുഎസിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതു സാമ്പത്തികപ്രശ്നങ്ങളുടെ പേരിലുള്ള തർക്കത്തെത്തുടർന്നാണെന്നു പൊലീസ്

യുഎസിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതു സാമ്പത്തികപ്രശ്നങ്ങളുടെ പേരിലുള്ള തർക്കത്തെത്തുടർന്നാണെന്നു പൊലീസ് . വീട്ടിലാണു വഴക്ക് ആരംഭിച്ചത്. വഴക്ക് മറ്റു ബന്ധുക്കൾ അറിയാതിരിക്കാൻ ഇരുവരും കാറിൽ കയറി പുറത്തേക്കു പോയി. കാറിലുണ്ടായ തർക്കത്തിനിടെ അമൽ കൈവശമുണ്ടായിരുന്ന തോക്കു കൊണ്ടു മീരയെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഒരു പള്ളിയുടെ പാർക്കിങ് ഏരിയയിലേക്കു വാഹനം ഓടിച്ചുകയറ്റി. ഇവരുടെ താമസസ്ഥലത്തുനിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണു പള്ളി. യുഎസ് സമയം തിങ്കളാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 7) ആണു സംഭവമെന്നും പൊലീസ് അറിയിച്ചു.

യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. മീര (32) ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്ന് മരിച്ചതെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. യുഎസ് സമയം തിങ്കളാഴ്ച രാത്രി ഷിക്കാഗോയിലെ ഒരു പള്ളിക്കു സമീപമാണു സംഭവം. 10 തവണ വെടിയുതിർത്തതായി തെളിഞ്ഞിട്ടുണ്ട്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്.

തൊട്ടടുത്തു നിന്നാണ് അമൽ വെടിയുതിർത്തത്. ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.മീരയും യുഎസിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്സുമാരാണ്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്. ഈ സമയത്തു മകൻ ഡേവിഡ് നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മീരയും ഭർത്താവ് അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com