പി. പി.ചെറിയാൻ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാരണമായത് ഹൈന്ദവ വിശ്വാസമാണെന്ന് അഭിപ്രായവുമായി സ്ഥാനാർത്ഥി വിവേക് രാമസ്വാമി.
‘‘ദൈവം ഉണ്ടെന്നും ആ ദൈവം നമ്മളെ ഓരോരുത്തരെയും ഇവിടെ എത്തിച്ചിരിക്കുന്നത് ഒരു ലക്ഷ്യത്തിനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ ഉദ്ദേശം സാക്ഷാത്കരിക്കാൻ നമുക്ക് ധാർമികമായ കടമയുണ്ട്. ദൈവം നമ്മിൽ ഓരോരുത്തരിലും വസിക്കുന്നതിനാൽ നമ്മൾ തുല്യരാണ്. വ്യത്യസ്ത രീതികളിൽ നമ്മിലൂടെ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ഉപകരണങ്ങളാണ് നമ്മൾ. അതാണ് ഹൈന്ദവ വിശ്വാസന്റെ കാതൽ ’’ – രാമസ്വാമി കൂട്ടിച്ചേർത്തു.