അജു വരിക്കാട്
സ്റ്റാഫോർഡ് : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ചെസ് ടൂർണമെന്റ് ഏപ്രിൽ 6 ന് സംഘടിപ്പിച്ചു. കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ടൂഒരുക്കിയത്. ചീഫ് ടൂർണമെൻ്റ് ഡയറക്ടർ ചക്ക് ഹിങ്കിൾ, സോണി പോർക്കാട്ടിൽ ജെയിംസ് എന്നിവരുടെ നിരീക്ഷണത്തിൽ, മത്സരം സുഗമമായി നടന്നു. ടൂർണമെന്റ് മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു
കിൻഡർഗാർഡൻ മുതൽ തേർഡ് ഗ്രേഡ് വരെയുള്ള വിഭാഗത്തിൽ ഒന്നാം സമ്മാനം നേഹ തെരേസയും രണ്ടാം സമ്മാനം റിയ മുണ്ടയ്ക്കലും കരസ്ഥമാക്കി. 4 മുതൽ 8 വരെയുള്ള വിഭാഗത്തിൽ അലൻ പോർക്കാട്ടിൽ സോണി ഒന്നാം സ്ഥാനവും ഹെയ്ഡൻ ജോസഫ് സാവിയോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 9 മുതൽ 12 വരെയുള്ള വിഭാഗത്തിൽ സിജി ജെസക്കിയേൽ ഒന്നാം സമ്മാനവും ഫെലിക്സ് മാത്യു രണ്ടാം സമ്മാനവും നേടി.
മുഖ്യാതിഥിയും അനിൽ അടൂരിന്റെ സാന്നിധ്യത്തിൽ നടന്ന അവാർഡ് വിതരണ ചടങ്ങോടെയാണ് പരിപാടിയുടെ സമാപനം. ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ മത്സരത്തിൽ പങ്കെടുത്തവരുടെ നേട്ടങ്ങൾ അംഗീകരിച്ചുകൊണ്ട് സംസാരിച്ചു.