Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎസിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ യുഎസിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ വിദ്യാർഥി

യുഎസിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ യുഎസിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ വിദ്യാർഥി

ന്യൂയോർക്ക് : യുഎസിൽ ഒരു മാസം മുൻപു കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം ക്ലീവ്‍ലാൻഡ് നഗരത്തിനു സമീപം കണ്ടെത്തി. ഹൈദരാബാദ് നച്ചാരത്തു നിന്നുള്ള മുഹമ്മദ് അബ്ദുൽ അറഫാത്ത് (25) ആണ് കൊല്ലപ്പെട്ടത്. 
ക്ലീവ്‍ലാൻഡ് യൂണിവേഴ്സിറ്റിയിൽ ഐടിയിൽ മാസ്റ്റേഴ്സ് പഠനത്തിനായി കഴിഞ്ഞ വർഷം മേയിലാണ് അറഫാത്ത് യുഎസിലെത്തിയത്. കഴിഞ്ഞ മാസം ഏഴിനു ശേഷം അറഫാത്ത് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് പിതാവ് മുഹമ്മദ് സലിം അറിയിച്ചു. അടുത്ത ദിവസം അറഫാത്തിനെ കാണാനില്ലെന്നു കൂടെ താമസിച്ചിരുന്നവർ പൊലീസിൽ പരാതി നൽകി.

മാർച്ച് 19ന് ലഹരിമരുന്നു സംഘത്തിലെ ആൾ എന്നു പറഞ്ഞ് ഒരാൾ അറഫാത്തിന്റെ വീട്ടിൽ വിളിച്ച് അറഫാത്തിനെ തട്ടിക്കൊണ്ടുപോയതായും 1200 ഡോളർ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ യുഎസിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് അറഫാത്ത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments