പി. പി. ചെറിയാൻ
ന്യൂയോർക്ക് : ഫോബ്സ് മാസികയുടെ 2023 ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ അത്ലറ്റുകളുടെ പട്ടിക പുറത്തിറക്കി. ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ജിംനാസ്റ്റിക് സിമോൺ ബൈൽസും പട്ടികയിൽ. 7.1 മില്യൺ ഡോളറാണ് സിന്ധുവിന്റെ ആസ്തി. രണ്ട് തവണ ഒളിംപിക്സ് മെഡൽ ജേതാവും 2019-ലെ ബാഡ്മിന്റൺ ലോക ചാംപ്യനുമാണ് സിന്ധു.
2016 ൽ റിയോ ഡി ജനീറോയിൽ വെള്ളി മെഡൽ നേടിയ പ്രകടനത്തിന് ശേഷം 2021 ൽ ടോക്കിയോയിൽ വെങ്കലം നേടി, രണ്ട് ഒളിംപിക്സ് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിതയായി.