Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപിന് നേരെയുണ്ടായ വെടിവയ്പ് : മരിച്ച ആക്രമി ആരാണെന്ന് ഏറക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസി

ട്രംപിന് നേരെയുണ്ടായ വെടിവയ്പ് : മരിച്ച ആക്രമി ആരാണെന്ന് ഏറക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസി

വാഷിങ്ടൻ : ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്ന് യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയനേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ് സീക്രട്ട് സർവീസ്.


മരിച്ച ആക്രമി ആരാണെന്ന് ഏറക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ എഫ്ബിഐ വൃത്തങ്ങൾ തയ്യാറായില്ല. കൊല്ലപ്പെട്ട അക്രമിയുടെ ഡിഎൻഎയും ബയോമെട്രിക് വിവരങ്ങളും പരിശോധിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുമെന്നും ഉടൻ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞു.

പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്ന് കരുതുന്ന എആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാസംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം വെടിവയ്പിൽ പരുക്കേറ്റ ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ ടീം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments