പി പി ചെറിയാൻ
സൗത്ത് കാരോലൈന : മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലിയുടെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (പിഎസി) കമല ഹാരിസിന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണ നൽകി. പിഎസി ഇപ്പോൾ കമല ഹാരിസിന്റെ പേര് അവതരിപ്പിക്കുന്നു. നവംബറിൽ ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കമല ഹാരിസാണ് ഏറ്റവും അനുയോജ്യയെന്ന് ഗ്രൂപ്പിന്റെ നേതാവ് ക്രെയ്ഗ് സ്നൈഡർ ഒരു പ്രസ്താവനയിൽ പറഞ്ഞു.