വാഷിങ്ടൻ : യുഎസ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ടിം വാൾസിനെ പ്രഖ്യാപിച്ചു. മിനസോട്ട ഗവർണർ ടിം വാൾസും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോയുമാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസാണ് സ്ഥാനാർഥിത്വത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ALSO READ
പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ്; ബംഗ്ലദേശ് പാർലമെന്റ് പിരിച്ചുവിട്ടു
യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം അടിയുറച്ചു നിന്ന വാൾസ് അദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതിനു ശേഷം കമലാ ഹാരിസിനെ അംഗീകരിക്കുകയും ട്രംപിനെതിരായ ഡെമോക്രാറ്റുകളുടെ ആക്രമണത്തിന്റെ മുൻനിര പോരാളിയായി ഉയർന്നു വരികയുമായിരുന്നു.രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ഹൈസ്കൂൾ അധ്യാപകനും ഫുട്ബോൾ പരിശീലകനുമായിരുന്നു വാൾസ്. 24 വർഷം ആർമി നാഷനൽ ഗാർഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2006-ൽ അദ്ദേഹം യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകളിലാണ് അദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2018 ൽ വാൾസ് മിനസോട്ടയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. വെല്ലുവിളി നിറഞ്ഞ കോവിഡ് കാലത്ത് വാക്സിൻ വിതരണത്തിലടക്കം അദേഹം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.