Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു; സാൻ ജോസ് പരേഡ് ശ്രദ്ധേയമായി

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു; സാൻ ജോസ് പരേഡ് ശ്രദ്ധേയമായി

പി പി ചെറിയാൻ

സാൻ ജോസ്(കാലിഫോർണിയ) : ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തെ അനുസ്മരിക്കുന്ന  ഗംഭീര പരിപാടി അസോസിയേഷൻ ഓഫ് ഇൻഡോ-അമേരിക്കൻസും ബോളി 92.3 യും ചേർന്ന് സംഘടിപ്പിച്ചു.  സിലിക്കൺ വാലിയുടെ ഹൃദയഭാഗമായ ഡൗണ്ടൗൺ സാൻ ജോസിൽ ആദ്യമായാണ് ഇന്ത്യ പരേഡ് സംഘടിപ്പിക്കുന്നത്. ബേ ഏരിയയിലെ 45-ലധികം ഇന്ത്യൻ ഓർഗനൈസേഷനുകളുടെ പിന്തുണയോടെ നടന്ന പരേഡിൽ പങ്കെടുത്തവർ 100-ലധികം അടി ഉയരമുള്ള ഇന്ത്യൻ പതാകയുമായി നടന്നത് ഊർജ്ജസ്വലവും ദേശഭക്തി പ്രദർശനവും സൃഷ്ടിച്ചു.

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന സംസ്‌കാരവും പൈതൃകവും പ്രദർശിപ്പിക്കുന്ന ഫ്ലോട്ടുകൾ പരേഡിൻ്റെ ആകർഷണം കൂട്ടി. വിജയ ഭാരത് – സംസ്ഥാന, ശാസ്ത്രീയ നൃത്തങ്ങൾ, ഫയർ ഷോ, തത്സമയ ഗാനം, ഡിജെ സംഗീതം എന്നിവ ഉൾപ്പെടുന്ന ഒരു മഹത്തായ സംഗീത വിനോദ പരിപാടിയാണ് ഈ വര്ഷം സംഘടിപ്പിക്കപ്പട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments