പി. പി ചെറിയാൻ
ഇല്ലിനോയ് : 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് ഇല്ലിനോയിയിൽ അടുത്തയാഴ്ച ആരംഭിക്കും. കുക്ക് കൗണ്ടിയും ഷിക്കാഗോ നഗരവും ഒഴികെ, ഷിക്കാഗോ ഏരിയയിലെ മിക്കവാറും എല്ലാ കൗണ്ടികളിലും നേരത്തെയുള്ള വോട്ടിങ് സൈറ്റുകൾ തുറക്കും. വോട്ടെടുപ്പിനുള്ള നിർദേശങ്ങൾ ഇതിനകം പരസ്യപ്പെടുത്തിക്കഴിഞ്ഞു.
സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് അനുസരിച്ച്, റജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും പൊതു തിരഞ്ഞെടുപ്പിന് 40 ദിവസം മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്താം. വോട്ടർമാർക്ക് നിയുക്ത സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്താം.