Friday, October 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaദീപാവലി സംസ്ഥാന അവധി ദിനമാക്കി പെൻസിൽവേനിയ

ദീപാവലി സംസ്ഥാന അവധി ദിനമാക്കി പെൻസിൽവേനിയ

പി പി ചെറിയാൻ

പെൻസിൽവേനിയ : ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ. പെൻസിൽവേനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി അംഗീകരിച്ചു ഗവർണർ ജോഷ് ഷാപ്പിറോ സെനറ്റ് ബിൽ 402-ൽ ഒപ്പുവച്ചത്.  

ഈ ബില്ലിൽ ഒപ്പിടുന്നതിലൂടെ, ദീപാവലിയുടെ പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല, സമ്പന്നമായ സാംസ്കാരിക പൈതൃകവും ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ നിരവധി സംഭാവനകളും പെൻസിൽവേനിയ ആഘോഷിക്കുകയാണെന്ന്, ഗവർണർ ഷാപിറോ പറഞ്ഞു. ‘വിളക്കുകളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ദീപാവലി ദക്ഷിണേഷ്യൻ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments