Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കയിലെ ബാലറ്റ് പേപ്പറിൽ ഇടം പിടിച്ച് ഇന്ത്യൻ ഭാഷയും

അമേരിക്കയിലെ ബാലറ്റ് പേപ്പറിൽ ഇടം പിടിച്ച് ഇന്ത്യൻ ഭാഷയും

വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയിലെ ബാലറ്റ് പേപ്പറിൽ ഇടം പിടിച്ച് ഇന്ത്യൻ ഭാഷയും. ഇംഗ്ലീഷടക്കം അഞ്ച് ഭാഷകളാണ് ബാലറ്റ് പേപ്പറുകളിലുള്ളത്. ചൈനീസ്, സ്പാനിഷ്, കൊറിയൻ, ബംഗാളി എന്നീ ഏഷ്യൻ ഭാഷകളാണ് ഇംഗ്ലീഷിന് പുറമെ ബാലറ്റിൽ ഇടംപിടിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ പറഞ്ഞു.

ഇംഗ്ലീഷിന് പുറമെ മറ്റ് നാല് ഭാഷകളിലും ഞങ്ങൾ വോട്ടർമാർക്ക് സേവനം നൽകേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ബംഗാളിയടക്കമുള്ള ഭാഷ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ഇരുന്നൂറിലധികം ഭാഷകൾ സംസാരിക്കുന്നവരുണ്ട്.

1965-ലെ വോട്ടിങ് അവകാശ നിയമത്തിന്റെ വ്യവസ്ഥ പ്രകാരം ദക്ഷിണേഷ്യൻ ന്യൂനപക്ഷങ്ങൾക്ക് ഭാഷാ സഹായം നൽകാൻ ഫെഡറൽ ഗവൺമെന്റ് ഉത്തരവിട്ടിരുന്നു. അതിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ബാലറ്റിൽ ബംഗാളി ഭാഷയും ഇടം പിടിച്ചത്. ന്യൂയോർക്കിലെ ക്വീൻസ് പ്രദേശത്തെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി ബംഗാളിയിലുള്ള ബാലറ്റുകൾ കാണുന്നത് 2013 ലാണ്. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ പരിഗണിച്ചാണ് ബംഗാളി ഭാഷ ഉൾപ്പെടുത്തിയത്.

ടൈംസ് സ്ക്വയറിലെ ഒരു സ്റ്റോറിൽ സെയിൽസ് എജന്റായി ജോലി ചെയ്യുന്ന സുഭേഷിന് ബംഗാളി വേരുകളാണുള്ളത്. ബാലറ്റിൽ ബംഗാളി ഉൾപ്പെട്ടത് അച്ഛനടക്കമുള്ളവർക്ക് സന്തോഷം നൽകും. ഇംഗ്ലീഷ് അറിയാമെങ്കിലും സ്വന്തം ഭാഷ കാണുമ്പോൾ നൽകുന്ന സന്തോഷം ​ചെറുതല്ലെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments