Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവോട്ടു പെട്ടിയിലേക്ക് : അമേരിക്കയിൽ മികച്ച പോളിംങ്

വോട്ടു പെട്ടിയിലേക്ക് : അമേരിക്കയിൽ മികച്ച പോളിംങ്

ന്യൂയോർക്ക്: ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. ന്യൂ ഹംപ്ഷയറിൽ ഇന്ത്യൻ സമയം വൈകുന്നേരം നാലരയ്ക്കാണ് വോട്ടിംഗ് ആരംഭിച്ചത്. പിന്നാലെ ന്യൂയോര്‍ക്ക്, ഇന്ത്യാന, കെന്‍റക്കി, ന്യൂജഴ്സി, ന്യൂയോര്‍ക്ക്, വിര്‍ജിനിയ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. എങ്ങും മികച്ച പോളിങ്ങാണ്.

വാശിയേറിയ പ്രചാരണമായിരുന്നു സ്ഥാനാർത്ഥികളായ കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിൽ പ്രചാരണകാലയളവിൽ ഒട്ടാകെ ഉണ്ടായത്. ബൈഡൻ ഭരണകാലത്ത് സാമ്പത്തിക നില തകർന്നുവെന്ന് ട്രംപ് ആരോപിക്കുമ്പോൾ ജീവിതച്ചെലവ് കുറയ്ക്കാൻ പ്രവർത്തിക്കുമെന്നായിരുന്നു കമലയുടെ വാദം. അവസാനഘട്ട അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വ്യക്തമാകുന്നത്. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ സംസാരിച്ച ട്രംപ്, ഈ തിരഞ്ഞെടുപ്പ് ബലഹീനതയും ശക്തിയും തമ്മിലുള്ളതാണെന്നാണ് വിശേഷിപ്പിച്ചത്. ‘കഴിഞ്ഞ നാല് വർഷമായി, അമേരിക്കക്കാർക്ക് ഒന്നിനുപുറകെ ഒന്നായി പരാജയവും വിശ്വാസവഞ്ചനയും അപമാനവുമാണ് ഉണ്ടായത്’, അദ്ദേഹം പറഞ്ഞു. താൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


24 കോടി പേർക്കാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേർ ഇതുവരെ ഏർളി വോട്ടിംഗ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്കാണ് അമേരിക്കയിലും വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പർ വോട്ടിംഗ് തന്നെയാണ് അമേരിക്കയിൽ ഏറെ പ്രചാരമുള്ള വോട്ടിംഗ് സംവിധാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments