രണ്ടു ലോകമഹാ യുദ്ധങ്ങളിൽ പോരാടിയതും ജീവത്യാഗം ചെയ്തതുമായ ഇന്ത്യൻ യോദ്ധാക്കൾക്ക് ആദരം അർപ്പിച്ചുകൊണ്ട് കേബ്രിഡ്ജ് കൗൺസിൽ സംഘടിപ്പിച്ച ‘Commemoration of Fallen Indian Soldiers of WWI and WWII’ പ്രൗഡഗംഭീരമായി.
കേബ്രിഡ്ജിലെ ഗ്രേറ്റ് സെന്റ് മേരീസ് പള്ളിയിൽ 11 മണിയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങുകൾക്ക് ശേഷം കേബ്രിഡ്ജ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിന് കേബ്രിഡ്ജ് മേയർ ബൈജു തിട്ടാല നേതൃത്വം നൽകി. ലോർഡ് ലെഫ്റ്റനന്റ്, സാമ്പിയ ഹൈ കമ്മീഷണർ, ഇന്ത്യ നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിലെ ഡെപ്യൂട്ടി ഹൈ കമ്മീഷണർമാർ, പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി, കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനുമായ എ ജയശങ്കർ, ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.