പി പി ചെറിയാൻ
ന്യൂയോർക്ക് : അടുത്ത നാല് വർഷത്തിനുള്ളിൽ ശക്തവും സുരക്ഷിതവുമായ അമേരിക്കയിലേക്ക് തങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ട്രംപിനും അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ സേവനമനുഷ്ഠിക്കുന്ന എല്ലാവർക്കും വിജയാശംസകൾ അറിയിച്ച് നിക്കി ഹേലി. ഐക്യരാഷ്ട്ര സംഘടനയിൽ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച സൗത്ത് കാരോലൈന മുൻ ഗവർണർ നിക്കി ഹേലിക്കും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും തന്റെ ഭരണകൂടത്തിൽ സ്ഥാനമാനങ്ങൾ ഉണ്ടാകില്ലെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിക്കി ഹേലി പ്രതികരിച്ചത്.
നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ കാബിനറ്റ് അംഗങ്ങളെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. അതേസമയം ട്രംപിന്റെ കീഴിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടറായി മൈക്ക് പോംപെയോ സേവനമനുഷ്ഠിച്ചിരുന്നു.



