Tuesday, March 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ് കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന "കേരളീയം" 16ന്

ഡാളസ് കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന “കേരളീയം” 16ന്

പി പി ചെറിയാൻ

ഡാളസ് : കേരളാ അസോസിയേഷൻ കേരളത്തിന്റെ അറുപത്തെട്ടാമത്‌ വാർഷീകം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2024 നവംബർ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത് .ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന കലാപരിപാടികളുമായി തകർപ്പൻ ഒരാഘോഷമായിരിക്കും കേരളീയമെന്നു
പ്രോഗ്രാം കോർഡിനേറ്ററും ആർട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് 6 മുതൽ 8:30 വരെ ഗാർലൻഡിലെ സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാളിലാണ് പരിപാടികൾക്ക് തിരശീല ഉയരുന്നത്.എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു

പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ദീപക് മടത്തിൽ, വിനോദ് ജോർജ് ,സാബു മാത്യു, ജെയ്‌സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ ,ബേബി കൊടുവത്ത് ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ് എന്നിവരാണ് കേരളീയം വൻ വിജയമാകുന്നതിനു പ്രവർത്തിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com