Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബോംബ് സൈക്ലോൺ കാലാവസ്ഥാ പ്രതിഭാസം വരുന്നു : ജാഗ്രതയോടെ യുഎസിന്റെ പടിഞ്ഞാറൻ തീരം

ബോംബ് സൈക്ലോൺ കാലാവസ്ഥാ പ്രതിഭാസം വരുന്നു : ജാഗ്രതയോടെ യുഎസിന്റെ പടിഞ്ഞാറൻ തീരം

ഈയാഴ്ച യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് ബോംബ് സൈക്ലോൺ കാലാവസ്ഥാ പ്രതിഭാസം ഉടലെടുക്കുമെന്ന് ഗവേഷകർ. 8 ലക്ഷം കോടി ഗാലൺ മഴയാകും ഇതുകൊണ്ട് സംഭവിക്കുക. കലിഫോർണിയ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതിക്കു വഴിവച്ചേക്കും. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നു ശരത്കാലത്ത് ഉത്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റിനെയും പേമാരിയെയുമാണ് ബോംബ് സൈക്ലോൺ എന്നുവിളിക്കുന്നത്.1979 മുതൽ 2019 വരെയുള്ള 40 വർഷ കാലയളവിൽ യുഎസിൽ സംഭവിച്ച കൊടുങ്കാറ്റുകളിൽ ഏകദേശം 7 ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.

ടെംപറേറ്റ് മേഖലകളിലാണ് ബോംബ് സൈക്ലോൺ ഉത്ഭവിക്കുന്നത്.മറ്റുള്ള കൊടുങ്കാറ്റുകളെപ്പോലെയല്ല, അതീവ വേഗത്തിലാണ് ഇവ ശക്തി പ്രാപിക്കുന്നത്. ഈ ഒരു സവിശേഷത തന്നെയാണ് ഇവയെ അത്യന്തം അപകടകാരികളാക്കുന്നതും. ഇവയുടെ കേന്ദ്രഭാഗത്തെ വായുസമ്മർദ്ദം ത്വരിതഗതിയിൽ കുറയുകയും ചെയ്യും. ‘ബോംബോജനസിസ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് ഇവയുടെ തീവ്രതയുടെ മൂലകാരണം. കേന്ദ്രഭാഗത്തെ വായുസമ്മർദം വീഴുന്നതിനനുസരിച്ച് ചുറ്റുമുള്ള കാറ്റ് വിസ്ഫോടനാത്മകമായ വേഗം കൈവരിക്കും. കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോൺ ഗ്യാക്കുമാണ് 1980ൽ ഇവയുടെ സവിശേഷതകളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയതും ഇവയ്ക്കു ബോംബ് സൈക്ലോണുകൾ എന്ന പേരു നൽകിയതും. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments