Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷിച്ച് ഡാലസ് മേഖല റിപ്പബ്ലിക്കൻ കൺസർവേറ്റീവ് ഫോറം

ഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷിച്ച് ഡാലസ് മേഖല റിപ്പബ്ലിക്കൻ കൺസർവേറ്റീവ് ഫോറം

പി പി ചെറിയാൻ

ഡാലസ് : ഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷിച്ച് മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ്‌ ടെക്സസ്‌ ഡാലസ് ചാപ്റ്റർ. റോക്ക് വാൾ എവെന്റ്റ് സെന്ററിൽ ഞായറാഴ്ച വൈകിട്ട് 7 മണിക് ചേര്‍ന്ന മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ്‌ ടെക്സസ്‌ ഡാലസ് ചാപ്റ്ററിന്റെ സമ്മേളനത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ടെക്സസ് സംസ്ഥാന അദ്ധ്യക്ഷനും മലയാളിയുമായ ഏബ്രഹാം ജോർജ് മുഖ്യപ്രഭാഷണം നടത്തി. 

ഡാലസ് മേഖലാ റിപ്പബ്ളിക്കൻ കൺസർവറ്റീവ് ഫോറം
പാസ്റ്റർ ഷാജി കെ ഡാനിയേലിന്റെ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ലിയ നെബു ദേശീയഗാനം ആലപിച്ചു. ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാലസ് മേഖല പ്രസിഡന്റ് നെബു കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലും ഹൗസിലും ഭൂരിപക്ഷം സീറ്റുകളും നേടി റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധികാരത്തിൽ തിരിച്ചെതുവാൻ കഴിഞ്ഞതായി റോക്ക് വാൾ ജിഒപി  ചെയർ ഷാരോൺ അഭിപ്രായപ്പെട്ടു.

ബിനു മാത്യു (ടെക്സസ് കൺസർവേറ്റീവ് ഫോറത്തിന്റെ ട്രഷറർ), പ്രിയ വെസ്ലി (ബോർഡ് അംഗം ടെക്സസ് കൺസർവേറ്റീവ് ഫോറം), ലിൻഡ സുനി (ബോർഡ് അംഗം ടെക്സസ് കൺസർവേറ്റീവ് ഫോറം) എന്നിവർ ട്രംപിന് ആശംസകൾ അറിയിച്ചു. തുടർന്ന് സന്തോഷ സൂചകമായി കേക്ക് മുറിച്ചു.

ഗാർലാൻഡ് മേയറോൾ സ്ഥാനാർഥി പി സി മാത്യു (ചെയർമാൻ-ടെക്സസ് കൺസർവേറ്റീവ് ഫോറം) എത്തി ചേര്‍ന്ന ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കേരള അസോസിയേഷൻ ഭാരവാഹികളായ സിജു വി ജോർജ്, ജെയ്സി ജോർജ്, അനസ്വർ  മാംമ്പിള്ളി തുടങ്ങി നിരവധി പ്രമുഖർ  സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments