Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജെയ് ഭട്ടാചാര്യയെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മേധാവിയായി നിയമിക്കാൻ സാധ്യത

ജെയ് ഭട്ടാചാര്യയെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മേധാവിയായി നിയമിക്കാൻ സാധ്യത

പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി : സ്റ്റാൻഫോർഡിൽ പരിശീലനം ലഭിച്ച ഇന്ത്യ അമേരിക്കൻ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ജെയ് ഭട്ടാചാര്യയെ (55)  നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) തലവനാക്കുന്നതിന് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്. 

അതേസമയം,  ഭട്ടാചാര്യ അടുത്തിടെ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ സന്ദർശിച്ചിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളും നൂതന മെഡിക്കൽ പഠനങ്ങൾക്കുള്ള ധനസഹായവും ഉൾപ്പെടെയുള്ള യുഎസ് ബയോമെഡിക്കൽ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എൻഐഎച്ച് പുനഃസ്ഥാപിക്കുന്നതിനുള്ള കാഴ്ചപ്പാടിൽ കെന്നഡിയെ അദ്ദേഹം ആകർഷിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തിന്‍റെ മുൻ ചീഫ് മെഡിക്കൽ അഡൈ്വസറായ ഡോ. ആന്‍റണി ഫൗസിയുടെ കടുത്ത വിമർശകൻ കൂടിയാണ് അദ്ദേഹം. 1968-ൽ കൊൽക്കത്തയിൽ ജനിച്ച ഭട്ടാചാര്യ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.ഡിയും പി.എച്ച്.ഡിയും നേടി, നിലവിൽ സ്റ്റാൻഫോർഡിൽ ഹെൽത്ത് പോളിസി പ്രഫസറാണ് യൂണിവേഴ്സിറ്റിയുടെ സെന്‍റർ ഫോർ ഡെമോഗ്രഫി ആൻഡ് ഇക്കണോമിക്സ് ഓഫ് ഹെൽത്ത് ആൻഡ് ഏജിങ് തലവനായും നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ റിസർച്ച് അസോസിയേറ്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments