Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsടെക്സസ് മുൻ നിയമനിർമാതാവ് സ്കോട്ട് ടർണറിനെ ഹൗസിങ്–അർബൻ ഡവലപ്മെന്റ് വകുപ്പ് സെക്രട്ടറിയായി ട്രംപ് തിരഞ്ഞെടുത്തു

ടെക്സസ് മുൻ നിയമനിർമാതാവ് സ്കോട്ട് ടർണറിനെ ഹൗസിങ്–അർബൻ ഡവലപ്മെന്റ് വകുപ്പ് സെക്രട്ടറിയായി ട്രംപ് തിരഞ്ഞെടുത്തു

പി പി ചെറിയാൻ

ഡാലസ് : ടെക്സാസിലെ മുൻ നിയമനിർമാതാവായ സ്കോട്ട് ടർണറിനെ (52) ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് വകുപ്പ് സെക്രട്ടറിയായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. വകുപ്പിനെ നയിക്കാനുള്ള ചുമതലയ്ക്കൊപ്പം ഹൗസിങ് സംബന്ധമായ വിഷയങ്ങളിൽ പ്രസിഡന്റിന്റെ ഉപദേഷ്ടാവും ആകും. 

ട്രംപിന്റെ രണ്ടാം മന്ത്രിസഭയിലേയ്ക്ക് എത്തുന്ന ആദ്യത്തെ ടെക്സാസുകാരനും ഏറ്റവും മുതിർന്ന കറുത്തവർഗക്കാരനായ ഉദ്യോഗസ്ഥനുമാണ് ടർണർ. ട്രംപിന്റെ ആദ്യ ഭരണത്തിന് കീഴിലെ വൈറ്റ് ഹൗസ് ഓപ്പർച്യൂനിറ്റി ആൻഡ് റിവൈറ്റലൈസേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു ടർണർ. 

ടെക്സസ് ഹൗസിൽ 2013 മുതൽ 2017 വരെ ഫ്രിസ്ക്കോയുടെ പ്രതിനിധിയായിരുന്ന ടർണർ നാഷനൽ ഫുട്ബോൾ ലീഗിന്റെ (എൻഎഫ്എൽ) മുൻ താരം കൂടിയാണ്. 1995 ൽ വാഷിങ്ടൺ റെഡ്സ്കിൻസ്, സാൻ ഡീഗോ ചാർജേഴ്സ്, ഡെൻവർ ബ്രോങ്കോസ് എന്നിവർക്കായാണ് കളിക്കളത്തിൽ ഇറങ്ങിയത്. 1995 മുതൽ 9 സീസണുകളിൽ ബൂട്ടണിഞ്ഞു.‌ നിലവിൽ പ്ലാനോ മെഗാചർച്ച് പ്രെസ്റ്റൺവുഡ് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്റർ സ്ഥാനവും സ്കോട്ട് ടർണർ വഹിക്കുന്നുണ്ട്, കമ്യൂണിറ്റി എൻഗേജ്മെന്റ് ആൻഡ് ഓപ്പർച്യൂനിറ്റി കൗൺസിൽ സ്ഥാപകനും പ്രസിഡന്റുമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com