Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്റർനാഷനൽ എമ്മി അവാർഡ്‌സിൽ ചരിത്രം സൃഷ്ടിച്ചു സ്റ്റാൻഡ്–അപ് താരവും നടനുമായ വീർദാസ്

ഇന്റർനാഷനൽ എമ്മി അവാർഡ്‌സിൽ ചരിത്രം സൃഷ്ടിച്ചു സ്റ്റാൻഡ്–അപ് താരവും നടനുമായ വീർദാസ്

പി പി ചെറിയാൻ

ന്യൂയോർക്ക് : ഇന്റർനാഷനൽ എമ്മി പുരസ്കാര വേദിയിലെ ആദ്യത്തെ ഇന്ത്യൻ അവതാരകനെന്ന പുതിയ ചരിത്രം സൃഷ്ടിച്ച് നടനും സ്റ്റാൻഡ്–അപ് ഹാസ്യതാരവുമായ വീർദാസ്. ന്യൂയോർക്ക് ഹിൽട്ടൺ മിഡ്‌ടൗണിൽ നടന്ന 52-ാമത് ഇന്റർനാഷണൽ എമ്മി പുരസ്കാര വേദിയിലാണ് ചടങ്ങിന്റെ അവതാരകനായി വീർദാസ് എത്തിയത്.

സ്റ്റാൻഡ്-അപ്പ് സ്‌പെഷൽ ലാൻഡിങ്ങിനായി 2023-ൽ ഇന്റർനാഷനൽ എമ്മി നേടിയ ദാസ്, തന്റെ സവിശേഷമായ നർമവും വ്യക്തിപ്രഭാവവും വേദിയിലും പ്രകടമാക്കി. സ്വതസിദ്ധമായ ശൈലിയിൽ സദസിനെ കയ്യിലെടുത്തുകൊണ്ടുള്ള മനോഹരമായ അവതരണത്തിലൂടെ വീർ ദാസിന്റെ ആതിഥേയ ചുമതലകൾ രാജ്യാന്തര വേദിയിലെ ഇന്ത്യൻ സാന്നിധ്യത്തിന്റെ മികച്ച അടയാളപ്പെടുത്തലായി മാറി. സദസിനെ ചിരിപ്പിച്ച് വലിയ കയ്യടി നേടിയാണ് അവതരണത്തിന് തുടക്കമിട്ടതും. 

ഇന്റർനാഷനൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസ് സംഘടിപ്പിച്ച ചടങ്ങിൽ അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, ഫ്രാൻസ്, ഇന്ത്യ, യുകെ എന്നിവയുൾപ്പെടെ 21 രാജ്യങ്ങളിൽ നിന്നുള്ള 56-ലധികം നോമിനികളാണ് പങ്കെടുത്തത്. പുരസ്കാര വേദിയിൽ നിൽക്കാൻ കഴിഞ്ഞതും ആഗോള തലത്തിൽ നിന്നുള്ള കഥകൾ ആഘോഷിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് വീർദാസ് പിന്നീട് പ്രതികരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com