പി പി ചെറിയാൻ
ന്യൂയോർക്ക് : കാനഡയുടെ ഏതാനും ഭാഗങ്ങളിലെയും 26 യുഎസ് സംസ്ഥാനങ്ങളിലെയും വിപണികളിൽ നിന്ന് സൺഫെഡ് പ്രൊഡ്യൂസിന്റെ കുക്കുംബർ പിൻവലിച്ചു. ദഹനവ്യവസ്ഥയെ ഹാനികരമായി ബാധിക്കുന്ന ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികൃതരുടേതാണ് നടപടി.
സൺഫെഡ് വിപണിയിൽ ഇറക്കിയ കുക്കുംബറിൽ ദഹന സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന സാൽമൊണല്ല എന്ന ബാക്ടിരിയ അടങ്ങിയതായി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സാൽമൊണല്ല ബാക്ടീരിയ മൂലം 19 സംസ്ഥാനങ്ങളിലെ 68 പേർ രോഗബാധിതരായിട്ടുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ–പ്രിവൻഷൻ അറിയിച്ചു. അതേസമയം മരണം റിപ്പോർട്ട് ചെയ്തിട്ടില്ല