പി പി ചെറിയാൻ
ഹൂസ്റ്റൺ : പലസ്തീൻ അനുകൂല വിദ്യാർഥികള്‍ സ്റ്റാൻഫോർഡ് പ്രസിഡന്റിന്റെ ഓഫിസ് ഉപരോധിച്ചു. എന്നാൽ മൂന്നു മണിക്കൂറിനുള്ളിൽ, ക്യാംപസ് പൊലീസും സാന്താ ക്ലാര കൗണ്ടി ഷെരീഫിന്റെ ഡപ്യൂട്ടിമാരും നടപടി സ്വീകരിച്ചു. കെട്ടിടത്തിനുള്ളിൽ നിന്ന് പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെ ഉടൻ സസ്പെൻഡ് ചെയ്യുമെന്നും കൂടാതെ ബിരുദം നേടാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ 15, 16 തീയതികളിൽ ബിരുദദാന ചടങ്ങുകൾ നടക്കുന്ന വിദ്യാർഥികളുടെ അവസാന ദിവസമായിരുന്നു ബുധനാഴ്ച. ഇത് സമാധാനപരമായ പ്രതിഷേധമായിരുന്നില്ലെന്ന് സ്റ്റാൻഫോർഡ് വക്താവ് ഡീ മോസ്റ്റോഫി പറഞ്ഞു.