ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് 283 കോടി കോടി രൂപ പിഴ ചുമത്തി അമേരിക്ക. ഇമിഗ്രേഷൻ തട്ടിപ്പ് ആരോപിച്ചാണ് നാരായണമൂർത്തി സഹസ്ഥാപകനായ ഇൻഫോസിസിന് പിഴ ഈടാക്കിയത്. വിസ തട്ടിപ്പ്, ഇമിഗ്രേഷൻ പ്രക്രിയകളുടെ ദുരുപയോഗം എന്നീ ആരോപണങ്ങൾക്ക് പിന്നാലെ കേസിൽ 34 മില്ല്യൺ ഡോളർ സിവിൽ സെറ്റിൽമെന്റ് നടത്താൻ ഇൻഫോസിസ് സമ്മതിച്ചു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ആണ് ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചത്.
ഇമിഗ്രേഷൻ തട്ടിപ്പ് കേസിൽ ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പിഴ തുകയാണിത്. എച്ച്-1 ബി വിസയ്ക്ക് പകരം തങ്ങളുടെ തൊഴിലാളികൾക്ക് ബി-1 സന്ദർശക വിസ നൽകി ഇൻഫോസിസ് യുഎസ് വിസ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം. കമ്പനിയുടെ തൊഴിൽ ചിലവ് കുറയ്ക്കുന്നതിനായിരുന്നു ഇത്.
വിസ ചട്ടങ്ങളുടെ നഗ്‌നമായ ദുരുപയോഗം ന്യായമായ തൊഴിൽ സമ്പ്രദായങ്ങളെയും യുഎസ് ഇമിഗ്രേഷൻ സംവിധാനത്തിന്റെ സമഗ്രതയെയും ദുർബലപ്പെടുത്തുന്നുവെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അഭിപ്രായപ്പെട്ടു. കുറ്റാരോപണത്തിന് പിന്നാലെ ഇൻഫോസിസ് ഒത്തുതീർപ്പിന് സമ്മതിക്കുകയും ഭാവിയിൽ ഇമിഗ്രേഷൻ നിയമങ്ങളുടെ ലംഘനം തടയാനും വിസ രീതികളിൽ സുതാര്യത നിലനിർത്താനും കോർപ്പറേറ്റ് തലത്തിൽ കർശനമായ പാലിക്കൽ നടപടികൾ നടപ്പിലാക്കുമെന്ന് സമ്മതിക്കുകയും ചെയ്യുകയായിരുന്നു.
ജോലി ദിനങ്ങള്‍ ആറില്‍ നിന്ന് അഞ്ചാക്കിയത് നിരാശനാക്കി,വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ വിശ്വാസമില്ല;നാരായണമൂര്‍ത്തി
അമേരിക്കയിൽ പ്രൊഫഷണൽ ജോലിക്കെത്തുന്നവർക്ക് അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി വിസകൾ. ഈ വിസയിൽ എത്തുന്നവർക്ക് തൊഴിലുടമകൾ കൃത്യമായ വേതനം നല്‍കുകയും തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ച് കർശനമായ വേതനവ്യവസ്ഥകൾ പാലിക്കുകയും വേണം.