പി പി ചെറിയാൻ
ഷിക്കാഗോ : അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റായി ഡോ. ബോബി മുക്കാമല തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ (AMA) വാർഷിക മീറ്റിങ്ങിലാണ് ഡോ. ബോബി മുക്കാമലയെ പ്രസിഡന്റയി തിരഞ്ഞെടുത്തത്. ജൂൺ 11നു എഎംഎ പ്രസിഡന്റയി ചുമതലയേറ്റ ഡോ. ബ്രൂസ് സ്കോട്ടിന്റെ പിൻഗാമിയാണ് ഡോ. ബോബി. ഒരു വർഷത്തിന് ശേഷമായിരിക്കും ബോബി ചുമതല ഏറ്റെടുക്കുക.
ഡോ. മുക്കാമല പ്രസിഡന്റയി തിരഞ്ഞെടുക്കപ്പെട്ടത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ, മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും നന്ദി പറഞ്ഞു. എഎംഎയുടെ പ്രസിഡന്റയി തിരഞ്ഞെടുത്തതിൽ ബഹുമതിയുണ്ട്, എല്ലാ കമ്മ്യൂണിറ്റികൾക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി പോരാടുന്നത് തുടരാൻ ആഗ്രഹിക്കുന്നു.
നിലവിൽ എഎംഎ സബ്‌സ്റ്റൻസ് യൂസ് ആൻഡ് പെയിൻ കെയർ ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷനാണ്. വൈദ്യശാസ്ത്രത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണം ഫ്ലിന്റ് ജല പ്രതിസന്ധിയുടെ സമയത്തും പകർച്ചവ്യാധി സമയത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു.
ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റായ ഡോ. നിത കുൽക്കർണിയാണ് ഭാര്യ. ബയോമെഡിക്കൽ എഞ്ചിനീയറായ നിഖിൽ, പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി ചെയ്യുന്ന ദേവൻ എന്നിവർ മക്കളാണ്.