പി പി ചെറിയാൻ
മിസോറി: സുഹൃത്തിൻ്റെ 9 വയസ്സുള്ള വളർത്തു പുത്രിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 17 വർഷത്തിന് ശേഷം കുറ്റം സമ്മതിച്ച പ്രതി ക്രിസ്റ്റഫർ ലെറോയ് കോളിംഗ്‌സിനെ(49)ചൊവ്വാഴ്ച മിസോറിയിൽ മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയമാക്കി
മിസോറിയിലെ ബോൺ ടെറെയിലെ പോട്ടോസി കറക്ഷണൽ സെൻ്ററിലെ ഡെത്ത് ചേമ്പറിൽ മറ്റ് സാക്ഷികൾക്കൊപ്പം ഇരയായ 9 വയസ്സുള്ള റോവൻ ഫോർഡിൻ്റെ അമ്മയും വധ ശിക്ഷ നടപ്പാക്കുന്നതിന് ദൃക് സാക്ഷികളായിരുന്നു.
മിസോറി തെക്കുപടിഞ്ഞാറൻ ഗ്രാമമായ സ്റ്റെല്ലയിൽ വളർന്നുവരുന്ന രണ്ട് പെൺമക്കളുടെ പിതാവായ കോളിംഗ്സ്, 2007 നവംബർ 3-ന് 9 വയസ്സുള്ള റോവനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടു. കോടതി രേഖകൾ പ്രകാരം ഉറങ്ങിക്കിടന്ന റോവനെ അവളുടെ കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ട്രെയിലറിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തതായി ഇയാൾ പോലീസിനോട് സമ്മതിച്ചു.
രാജ്യത്തെ ഏറ്റവും കൂടുതൽ വധശിക്ഷ നൽകുന്ന സംസ്ഥാനങ്ങളിലൊന്നായ മിസോറിയിലെ നാലാമത്തെ തടവുകാരനായി ഈ വർഷം യുഎസിൽ വധിക്കപ്പെട്ട 23-ാമത്തെ തടവുകാരനാണ് കോളിംഗ്സ്.വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച ഗവർണർ ഓഫീസിന് പുറത്ത് മിസോറിയക്കാരിൽ നിന്ന് വധശിക്ഷ നിർത്തലാക്കണമെന്നു ആവശ്യപ്പെട്ടു ഒത്തുചേർന്നിരുന്നു