പി പി ചെറിയാൻ
ഗാർലാൻഡ് :ഇന്ത്യാ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ജനറൽ ബോഡി യോഗം ഡിസംബർ 8 ഞായറാഴ്ച ഡാളസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു . സെക്രട്ടറി ജേക്കബ് സൈമൺ റിപ്പോർട്ട് അവതരിപ്പിക്കുകയും മുൻ യോഗ തീരുമാനങ്ങൾ അവലോകനം ചെയ്യുകയും അംഗങ്ങൾ നിർദേശിച്ച ഭേദഗതികളോടെ റിപ്പോർട്ട് പാസാക്കാമെന്ന് രമണി കുമാർ നിർദ്ദേശിക്കുകയും പി സി മാത്യു പിന്താങ്ങുകയും ചെയ്തു.
അർദ്ധ വാർഷിക കണക്കുകൾ ട്രഷറർ ടോമി നെല്ലുവേലിൽ പ്രവർത്തന ബാലൻസ് സഹിതം അവതരിപ്പിച്ചു.പുരുഷന്മാരുടെ റസ്റ്റ് റൂം പദ്ധതി രണ്ടാം പാദത്തിൻ്റെ തുടക്കത്തിൽ പൂർത്തിയാക്കാൻ നേത്ര്വത്വം നൽകിയ നെബു കുര്യാക്കോസിനെ യോഗം അനുമോദിച്ചു
.
നിലവിലെ പ്രസിഡൻ്റ് ഷിജു എബ്രഹാമിനെ ‘എക്‌സ് ഒഫീഷ്യൽ’ ആയി തിരഞ്ഞെടുക്കാൻ ജനറൽ ബോഡി ഐകകണ്‌ഠേന തീരുമാനിച്ചു.2025-26 ലേക്കുള്ള പുതിയ ബോർഡ് ഓഫ് ഡയറക്‌ടർമാരുടെ തിരഞ്ഞെടുപ്പ് നടത്തി.
ഷിജു എബ്രഹാം (മുൻ പ്രസിഡന്റ് ),ജേക്കബ് സൈമൺ,സിജു വി ജോർജ്ജ്,മാത്യു നൈനാൻ,ടോമി നെല്ലുവേലിൽ,നെബു കുര്യാക്കോസ്,പി.ടി. സെബാസ്റ്റ്യൻ,റോയ് കൊടുവത്ത്,തോമസ് ഈശോ,ഷിബു ജെയിംസ് എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.യോഗം വൈകിട്ട് 7 മണിക്ക് അവസാനിച്ചു