Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅർകെൻസയിൽ വെടിവയ്പ്പ്; മരണം മൂന്നായി,11 പേർക്ക് പരുക്ക്

അർകെൻസയിൽ വെടിവയ്പ്പ്; മരണം മൂന്നായി,11 പേർക്ക് പരുക്ക്

പി പി ചെറിയാൻ


അർകെൻസ : അർകെൻസയിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറി സ്റ്റോറിൽ  വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് നിയമപാലകര്‍ ഉൾപ്പെടെ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അർകെൻസ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അർകെൻസ സ്റ്റേറ്റ് പൊലീസ് സ്ഥലത്തെത്തി. ആകെ ഒൻപത് സിവിലിയന്മാർക്ക് വെടിയേറ്റു. മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിലാണെന്നു റിപ്പോർട്ടിൽ പറയുന്നു. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മാഡ് ബുച്ചർ പലചരക്ക് കടയുടെ മുൻവശത്തെ ജനാലകൾ വെടിയേറ്റ്  തകർന്നിട്ടുണ്ട്. ഒരാൾ തോക്കുമായി കടയിലേക്ക് വരികയായിരുന്നു എന്ന് മാഡ് ബുച്ചറിലെ മീറ്റ് ഷോപ്പ് മാനേജർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments