Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമിസ് ഇന്ത്യ യുഎസ്എ കിരീടം ഇന്തോ-അമേരിക്കൻ സ്വദേശിനി കെയ്റ്റ്ലിൻ സാന്ദ്ര നീൽ സ്വന്തമാക്കി

മിസ് ഇന്ത്യ യുഎസ്എ കിരീടം ഇന്തോ-അമേരിക്കൻ സ്വദേശിനി കെയ്റ്റ്ലിൻ സാന്ദ്ര നീൽ സ്വന്തമാക്കി

പി പി ചെറിയാൻ

വാഷിംഗ്ടൺ: ന്യൂജേഴ്‌സിയിൽ നടന്ന വാർഷിക മത്സരത്തിൽ ചെന്നൈയിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ കെയ്റ്റ്ലിൻ സാന്ദ്ര നീൽ 2024 ലെ മിസ് ഇന്ത്യ യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് 19 കാരിയായ കെയ്റ്റ്ലിൻ.

“എൻ്റെ കമ്മ്യൂണിറ്റിയിൽ ശാശ്വതമായ സ്വാധീനം ചെലുത്താനും സ്ത്രീ ശാക്തീകരണത്തിലും സാക്ഷരതയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” കെയ്റ്റ്ലിൻ ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു. ചെന്നൈയിൽ ജനിച്ച കെയ്റ്റ്ലിൻ കഴിഞ്ഞ 14 വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. ഒരു വെബ് ഡിസൈനർ ആകാനും മോഡലിംഗും അഭിനയ ജീവിതവും പിന്തുടരാനും അവൾ ആഗ്രഹിക്കുന്നു.

ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്‌സി) സംഘടിപ്പിച്ച മത്സരത്തിൽ ഇല്ലിനോയിസിൽ നിന്നുള്ള സംസ്‌കൃതി ശർമ്മ മിസിസ് ഇന്ത്യ യു എസ് എയും വാഷിംഗ്ടണിൽ നിന്നുള്ള അർഷിത കത്പാലിയ മിസ് ടീൻ ഇന്ത്യ യു എസ് എ ആയും തിരഞ്ഞെടുക്കപ്പെട്ടു.

റിജുൽ മൈനി, മിസ് ഇന്ത്യ യുഎസ്എ 2023, സ്നേഹ നമ്പ്യാർ, മിസിസ് ഇന്ത്യ യുഎസ്എ 2023 എന്നിവർ യഥാക്രമം കെയ്റ്റ്ലിൻ സാന്ദ്ര നീൽ, സംസ്കൃതി ശർമ എന്നിവരെ കിരീടമണിയിച്ചു.

മിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ ഇല്ലിനോയിസിൽ നിന്നുള്ള നീരാളി ദേശിയയും ന്യൂജേഴ്‌സിയിലെ മണിനി പട്ടേലും ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. മിസിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ വിർജീനിയയിൽ നിന്നുള്ള സ്വപ്ന മിശ്രയും കണക്റ്റിക്കട്ടിൽ നിന്നുള്ള ചിന്മയി അയാചിതും ഒന്നും രണ്ടും റണ്ണറപ്പുകളായി തിരഞ്ഞെടുക്കപ്പെട്ടു. കൗമാര വിഭാഗത്തിൽ റോഡ് ഐലൻഡിലെ ധൃതി പട്ടേൽ സൊനാലി ശർമ്മ എന്നിവർ ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. മത്സരത്തിൻ്റെ മൂന്ന് വിഭാഗങ്ങളിലായി 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 47 മത്സരാർത്ഥികൾ പങ്കെടുത്തു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com