ന്യൂ ഓർലിയൻസ് : ന്യൂ ഓർലിയൻസ് ഫ്രഞ്ച് ക്വാർട്ടറിലെ ബർബൺ സ്ട്രീറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞുകയറി പത്ത് പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്.
നിരവധി വിനോദസഞ്ചാരികളെത്തുന്ന തെരുവിൽ ഇന്ന് പുലർച്ചെ 3:15 നാണ് സംഭവം നടന്നത്. പാഞ്ഞുകയറിയ ട്രക്കിന്റെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ആൾക്കൂട്ടത്തിനുനേരെ വെടിയുതിർത്തതായും റിപ്പോർട്ട്. സംഭവം ഭീകരാക്രമണം എന്ന് ന്യൂ ഓർലിയൻസ് മേയർ.
അതേസമയം ഇത് ഒരു ഭീകരാക്രമണമല്ലെന്ന് എഫ്ബിഐ അറിയിച്ചു. അപകടത്തെ തുടർന്ന് ബർബൺ സ്ട്രീറ്റിലൂടെയുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്ന് പൊലീസ് നിർദേശം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.