അമേരിക്കയില്‍ അടുത്തയാഴ്ചയോടെ മഞ്ഞുവീഴ്ച അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പോളാര്‍ വൊര്‍ട്ടക്‌സ് എന്ന ധ്രുവ ചുഴലി പ്രതിഭാസം രൂക്ഷമാകുമെന്നാണ് സൂചന. ഇതേതുടർന്ന് അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച തീവ്രമാകും. തുടര്‍ന്ന് തെക്കന്‍ മേഖലയിലേക്ക് ചുഴലി നീങ്ങും. അതീവ ഗുരുതരമായ നിലയിലേക്കാണ് താപനില കുറയുക. അമേരിക്കയുടെ കിഴക്കന്‍ ഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മഞ്ഞുവീഴ്ച അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ ആളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അമേരിക്കയില്‍ അടുത്തയാഴ്ചയോടെ മഞ്ഞുവീഴ്ച അതിശക്തമാകുമെന്ന് മുന്നറിയിപ്പ്
RELATED ARTICLES