Sunday, January 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലൊസാഞ്ചലസിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി

ലൊസാഞ്ചലസിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി

ലൊസാഞ്ചലസ്∙ വടക്കൻ ലൊസാഞ്ചലസിൽ ബുധനാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കി. 10,176 ഏക്കറിൽ നാശം വരുത്തിയ തീ 4000 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ 3 ദിവസം ജോലി ചെയ്താണ് കെടുത്തിയത്. വ്യാപക നാശം വരുത്തിയ ഈ മാസം ആദ്യം ഉണ്ടായ 2 തീപിടിത്തങ്ങളെക്കാൾ എളുത്തിൽ അണയ്ക്കാൻ കഴിഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമായി. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കാട്ടുതീ നാശം വരുത്തിയ മേഖലകൾക്കായി പുതിയ സഹായധന പാക്കേജും പ്രഖ്യാപിച്ചു. 

പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീപിടിത്ത മേഖലകൾ സന്ദർശിച്ചു. കലിഫോർണിയയുടെ ജലസംരക്ഷണ നയങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ കാട്ടുതീ നേരിടുന്നതിനുള്ള സഹായധനം തടഞ്ഞു വയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com