റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ എത്രയും വേഗം ചർച്ച നടത്തണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തി സമാധാനക്കരാറിനു രൂപം നൽകണമെന്നാണ് ട്രംപ് നിർദേശിച്ചത്. പുട്ടിനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഫോൺ കോളിനായി കാത്തിരിക്കുകയാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. അണ്വായുധങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള ചർച്ചകൾ നടത്താൻ തയാറാണെന്നും റഷ്യ അറിയിച്ചു.