Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ

ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ

പി.പി.ചെറിയാൻ

സൗത്ത് കാരലൈന : അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്നു ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത് കാരലൈന പ്രതിനിധി ജോ വിൽസൺ പറഞ്ഞു.

ജോ വിൽസന്റെ സ്വന്തം സംസ്ഥാനമായ സൗത്ത് കാരലൈനയുടെ തീരത്ത് ഒരു ചൈനീസ് ചാര ബലൂൺ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ട് മണിക്കൂറുകൾക്കു ശേഷമാണ് ബൈഡനും  ഹാരിസും രാജിവയ്ക്കാനുള്ള വിൽസന്റെ ആഹ്വാനം. അലാസ്കയിൽ നിന്നു കാനഡ വഴി പറന്ന ആളില്ലാ നിരീക്ഷണ ബലൂൺ കഴിഞ്ഞ ഏഴു ദിവസമായി ഐഡഹോയിൽ നിന്നു കിഴക്കൻ തീരത്തേക്ക് പറക്കുകയായിരുന്നു

“വിനാശകരമായ ചൈനീസ് സ്പൈ ബലൂൺ  അലാസ്കയിൽ നിന്നു സൗത്ത് കാരലൈനയിലേക്കു നീങ്ങിയത് അമേരിക്കൻ പൗരന്മാരെ  വ്യക്തമായി ഭീഷണിപ്പെടുത്തി, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു  പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് ഹാരിസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു ,” വിൽസൺ ഒരു ട്വീറ്റിൽ പറഞ്ഞു. “അഫ്ഗാനിസ്ഥാനിലെ കീഴടങ്ങലും വിനാശകരമായ പിൻവലിക്കലും കാരണം അവരുടെ രാജിക്കുള്ള എന്റെ ആഹ്വാനം 2021 ഓഗസ്റ്റിൽ സാധുവായിരുന്നു, ഇത് അമേരിക്കൻ കുടുംബങ്ങളെ ആക്രമിക്കാൻ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കി.”

“2021-ൽ അത് രാഷ്ട്രീയമായിരുന്നില്ല, ഏതു പാർട്ടിയാണ് അധികാരത്തിലുള്ളതെന്നത് അമേരിക്കൻ ജനതക്കു അപ്രസക്തമാണ്. ഒരു നേതാവിന്റെ മാനദണ്ഡം പാർട്ടി പരിഗണിക്കാതെ തന്നെ അവരുടെ കഴിവായിരിക്കണമെന്നും അതിൽ  ബൈഡനും ഹാരിസും പരാജയപ്പെട്ടു,” സൗത്ത് കാരലൈന നിയമസഭാംഗം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments