ഡോണള്‍ഡ് ട്രംപ് രണ്ടാംതവണയും പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യു.എസ്. സന്ദര്‍ശനമാണിത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ മോദി ട്രംപുമായി പ്രത്യേകവും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകള്‍ നടത്തും.
ഈ ചര്‍ച്ചകളില്‍ നാടുകടത്തല്‍ വിഷയം ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. ശേഷിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരുമ്പോള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞയാഴ്ച 104 ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിയിച്ച് സൈനിക വിമാനത്തില്‍ എത്തിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാവുകയും വിദേശകാര്യ മന്ത്രാലയം യു.എസിനെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.