Saturday, December 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് ശക്തമായ നേതൃനിര : ബിജു ഇട്ടൻ...

ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് ശക്തമായ നേതൃനിര : ബിജു ഇട്ടൻ പ്രസിഡന്റ്

ജീമോൻ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (IANAGH ) 31-ാമത് ഭരണസമിതി അഗങ്ങള്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അപ്നാ ബസാര്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രൗഢ ഗംഭീരമായി നടന്ന ചടങ്ങില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റ് മരിയ ഉമ്മന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ബിജു ഇട്ടന്‍ (പ്രസിഡന്റ്), ജിനി അല്‍ഫോന്‍സോ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), കവിതാ രാജന്‍ (വൈസ് പ്രസിഡന്റ്), ജീന അറയ്ക്കല്‍ (സെക്രട്ടറി), ബില്‍ജ സജിത് (ജോയിന്റ് സെക്രട്ടറി), ലൗലി എള്ളങ്കയില്‍ (ട്രഷറര്‍), ഡോ. നിഷ മാത്യൂസ് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.ഗവേണിങ് ബോഡി അംഗങ്ങള്‍: ബിന്ദു വര്‍ഗീസ് (A.P.R.N ചെയര്‍), ഡോ. അനു ബാബു തോമസ് (അവാര്‍ഡ് & സ്‌കോളര്‍ഷിപ്പ് ചെയര്‍), ഗിരിജ ബാബു (അഡ്വക്കസി & പോളിസി ചെയര്‍), ഡോ. ബുഷ്‌റ മണക്കാട്ട് (ബൈലോസ് ചെയര്‍), എബി ഈശോ (കമ്മ്യൂണിക്കേഷന്‍ & വെബ്‌സൈറ്റ് ചെയര്‍), ശോഭാ മാത്യു (എഡിറ്റോറിയല്‍ & ന്യൂസ് ലെറ്റര്‍), സോണി ജോസഫ് (ഇലക്ഷന്‍ ചെയര്‍), ഷൈബി റോയ് (ഫണ്ട് റെയ്‌സിംഗ് & ഫിലാന്ത്രോപ്പി), ഷര്‍മ്മിള തെഹ്‌ലാന്‍ (എഡ്യുക്കേഷന്‍ & പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്റ്), ഡോ. നിത ജോസഫ് (റിസര്‍ച്ച് & ഗ്രാന്റ് ചെയര്‍), എലിസബത്ത് ബെന്നി (മെമ്പര്‍ഷിപ്പ് ചെയര്‍) എന്നിവരും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി അക്കാമ്മ കല്ലേല്‍, സാലി സാമുവേല്‍, ഡോ. ഉമ്മന്‍ സൈമണ്‍ എന്നിവരുമാണ് ചുമതലയേറ്റത്.

ഹൂസ്റ്റണിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സൽ പ്രശാന്ത് കെ സോന മുഖ്യപ്രഭാഷണം നടത്തി. പുതിയ പ്രസിഡന്റ് ബിജു ഇട്ടന്‍ അസോസിയേഷന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിക്കുകയും ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വിശിഷ്ടാതിഥികളായ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍, ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യു ടെക്‌സസ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡീന്‍ ഡോ. ദീപു കുര്യന്‍, റിട്ടയേഡ് അസോസിയേറ്റ് ചീഫ് നേഴ്‌സ് (റിസേര്‍ച്ച് & ഇ.ബി.പി ചെയര്‍), ഡോ. ഹ്യുബെര്‍ത്ത കൊസാര്‍ട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്)പ്രസിഡണ്ട് ജോസ്.കെ.ജോൺ, ഇന്ത്യൻ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ജീമോൻ റാന്നി, സെക്രട്ടറി മോട്ടി മാത്യു, മറ്റു പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ ആയ സഹാറ ഹോസ്പീസ് കമ്പനി അഡ്മിനിസ്‌ട്രേറ്റര്‍ റോബിന്‍ ജോര്‍ജിനെ മൊമെന്റോ നല്‍കി ആദരിച്ചു. ജിനി അൽഫോൻസോ സ്വാഗതവും ഡോ. അനു ബാബു തോമസ് നന്ദിയും അറിയിച്ചു.
മെർലിൻ സാജൻ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിന് ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments