പി. പി. ചെറിയാൻ
ഫ്ലോറിഡ : പാം ബേ സിറ്റി കൗൺസിൽ അംഗം പീറ്റർ ജോസഫ് ഫിലിബർട്ടോയെ ഫെബ്രു 11 ന് വൈകുന്നേരം പൊലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ മോട്ടോർ സൈക്കിൾ ഓടിക്കുക, ലഹരി വസ്തു കൈവശം വയ്ക്കുക, മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 11 ന് വൈകുന്നേരം സിറ്റി ഓഫ് പാം ബേ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ സാഗോ പാം സ്ട്രീറ്റിൽ മോട്ടോർസൈക്കിൾ അതിവേഗം പായുന്നത് കണ്ടു. ഡ്രൈവർ ഫിലിബെർട്ടോ ആണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് അമിത വേഗത്തിൽ ഡ്രൈവ് ചെയ്യുന്ന വാഹനത്തെ പൊലീസ് പിന്തുടർന്നെങ്കിലും നിർത്താതെ പോകുകയായിരുന്നു. ഒടുവിൽ ഫിലിബർട്ടോ വാഹനം നിർത്തി.
പൊലീസ് വാഹനത്തിൽ നിന്ന് ഓഫിസർ പുറത്തുകടക്കാൻ തുടങ്ങിയപ്പോൾ, ഫിലിബർട്ടോ വീണ്ടും വാഹനം ഓടിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ മോട്ടോർ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു വീണതായും ഈ സമയത്ത് ഇയാളെ അശ്രദ്ധമായി വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.