Thursday, April 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇറാനും ഹമാസിനും ഹൂതികൾക്കും മുന്നറിയിപ്പ്​ നൽകി അമേരിക്ക

ഇറാനും ഹമാസിനും ഹൂതികൾക്കും മുന്നറിയിപ്പ്​ നൽകി അമേരിക്ക

തെൽ അവിവ്: ഗസ്സയിൽ ഇസ്രായേലിന്‍റെ കൂട്ടക്കുരുതിക്കിടെ ഇറാനും ഹമാസിനും ഹൂതികൾക്കും മുന്നറിയിപ്പ്​ നൽകി അമേരിക്ക. അനുനയത്തിന്​ തയാറായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടിക്ക്​ ട്രംപ്​ മുതിരുമെന്ന്​ യുഎസ്​ സ്​റ്റേറ്റ്​ വകുപ്പ്​. ഗൾഫ്​ കടലിൽ രണ്ട്​ എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവികസേന അറിയിച്ചു.

ആണവ കരാറിന്​ വഴങ്ങിയില്ലെങ്കിൽ ഇറാനു മേൽ ബോംബിടുമെന്ന അമേരിക്കൻ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപിന്‍റെ മുന്നറിയിപ്പിനെ തുടർന്ന്​ ഗൾഫ്​ മേഖലയിൽ വീണ്ടും സംഘർഷാന്തരീക്ഷമാണ്. സഹകരണമാണ്​ തെഹ്​റാൻ ലക്ഷ്യമിടുന്നതെങ്കിൽ ചർച്ചക്ക്​ ഒരുക്കമാണെന്നും മറിച്ചാണ്​ തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകുമെന്നും യുഎസ്​ സ്​റ്റേറ്റ്​ വകുപ്പ്​ പ്രതികരിച്ചു. ഭീഷണിയും അടിച്ചേൽപിക്കലും കൊണ്ട്​ വഴങ്ങുമെന്ന്​ കരുതേണ്ടതില്ലെന്ന്​ ഇറാൻ അമേരിക്കയെ ഓർമിപ്പിച്ചു.

ബന്ദികളെ മോചിപ്പിക്കാൻ ഇനിയും തയാറായില്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത്​ നരകം തന്നെയാകുമെന്നും അമേരിക്ക താക്കീത്​ നൽകി. ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിന്​ ഹമാസ്​ മാത്രമാണ്​ ഉത്തരവാദികളെന്നും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ കുറ്റപ്പെടുത്തി. യെമനിൽ ഹൂതികൾക്ക്​ നേരെയുള്ള ആക്രമണം കൂടുതൽ ശക്​തമായി തുടരാനും അമേരിക്ക തീരുമാനിച്ചു. അതിനിടെ, ഗൾഫ്​ സമുദ്രത്തിൽ ​ എണ്ണ കള്ളകടത്തിന്​ ശ്രമിച്ച രണ്ട്​ ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവിക സേന അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com